നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍ കര്‍ണാടക ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഇന്ന് വൈകിട്ടാണ് കൊലപാതകം നടന്നത്. കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോം ജീവനക്കാരി കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നാലെ പ്രതി ചേതന്‍ ഓടിരക്ഷപ്പെട്ടു. ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതന്‍. പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നിട്ടും നിരന്തരം ശല്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ, വീട്ടിലേക്ക് മടങ്ങാനായി ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ലാവണ്യ.

സ്ഥലത്തെത്തിയ ചേതന്‍ ബാഗില്‍ നിന്ന് മൂര്‍ച്ചയേറിയ ആയുധം പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. ലാവണ്യ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, ചേതന്‍ പിന്തുടര്‍ന്ന് ബസ് പലതവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ലാവണ്യയെ ഉടന്‍ തന്നെ ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള അന്വേഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...