തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക്: തായ്‌ലൻഡിൽ ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സോഫ്‍വാൻ അവായ് (24) ആണ് മത്സരത്തിനിടെ മിന്നലേറ്റ് മരിച്ചത്. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായിരുന്നു സോഫ്‍വാൻ. കളിക്കിടെ അപ്രതീക്ഷിതമായാണ് മിന്നൽ ഉണ്ടായത്. അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ 12 കളിക്കാർക്ക് പരിക്കേറ്റു. തെക്കൻ തായ്‌ലൻഡിലെ സുങ്കായ് ഗോലോക്കിലുള്ള സന്തിഫാപ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് കായികലോകത്തെ നടുക്കിയ സംഭവം. തായ്‌ലൻഡിലെയും മലേഷ്യയിലെയും അമച്വർ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ഗോലോക്ക് എഫ്.എ കപ്പ് ടൂർണമെന്‍റിൽ സാംകോൾട്ട്സും അബു നോങ് സിരിനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപകടം.

കനത്ത മഴയ്ക്കിടെ മത്സരം പുരോഗമിക്കവേ അപ്രതീക്ഷിതമായി വൻ ശബ്ദത്തോടെ ഗ്രൗണ്ടിലേക്ക് മിന്നൽ പതിക്കുകയായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ സോഫ്‍വാൻ അവായ് ഗ്രൗണ്ടിൽ വീണു. സഹകളിക്കാർ അടിയന്തരമായി അവായ്ക്ക് പ്രഥമശുശ്രൂഷയും സി.പി.ആറും നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക പോലീസ് മേധാവി തുൻ സിരിഖുന്ത് അറിയിച്ചു. പരിക്കേറ്റ മറ്റ് 12 താരങ്ങളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
തായ്‌ലൻഡിൽ സമീപകാലത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...