മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച് ദളിത് യുവാവിന് നേരെ ഗോസംരക്ഷക ഗുണ്ടാസംഘത്തിന്റെ ആക്രമണം. ബജ്റം​ഗ്ദൾ പ്രവർത്തകരാണ്‌ യുവാവിനെ ക്രൂരമായി മർദിച്ചത്. കൂടാതെ ബലമായി ചാണകം തീറ്റിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. ഗോസംരക്ഷക സംഘം തന്നെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലമായി ചാണകം തീറ്റിക്കുകയും ചെയ്‌തെന്ന് യുവാവ് പറയുന്നു. ഗോസംരക്ഷണമെന്ന പേരിൽ രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലായി ‘ഗോസംരക്ഷക’ ​ഗുണ്ടകൾ ദളിതരെയും മുസ്ലീംങ്ങളെയും ആക്രമിക്കുകയാണ്. പശുക്കടത്ത് ആരോപിച്ച് നിരവധി പേരെയാണ് കൊലചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...