ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത് : റഹ്മത്തുള്ള സഖാഫി എളമരം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും സ്വന്തം പാർട്ടിയിലും ഭരണത്തിനും വേണ്ടി അധ്വാനിക്കുന്ന സ്ത്രീകൾക്ക് വേണ്ടി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന യുദ്ധം നടത്തുന്നവർ സ്ത്രീകൾക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് സ്വയം പരിശോധിക്കണം. കാന്തപുരം ഉസ്താദ് ഓർമിപ്പിച്ചത് സമുദായത്തിലെ സ്ത്രീകളെയാണ്. അതിൽ അനാവശ്യമായി ആരും ഇടപെടേണ്ടതില്ലെന്നും റഹ്മത്തുള്ള സഖാഫി പ്രതികരിച്ചു. അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നാണ് സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിൽ പറയുന്നത്. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുത്. പരിപാടികൾ ഇസ്ലാമിക മാനദണ്ഡം വെച്ചായിരിക്കണം നടത്തുന്നത്.

നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർകുലറിൽ പറയുന്നു. ഇത് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ പ്രതികരിച്ചിരുന്നു. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്. സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും കെ കെ ശൈലജ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...