ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സ്കൂൾ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും നടക്കും. ആ​ഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു. ആ​ഗസ്ത് 14 മുതൽ 20 വരെയായിരുന്നു ഓണപ്പരീക്ഷകൾ. തുടക്കത്തിൽ ആ​ഗസ്ത് 21 ന് ഓണാഘോഷ പരിപാടികൾ നടക്കുന്ന ദിവസം പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാൽ സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും വിമര്‍ശനവുമായി രംഗത്തെത്തി.

കുട്ടികൾക്ക്‌ ഓണാഘോഷത്തിന്‌ അവസരമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെഎസ്‌ടിഎ വിദ്യാഭ്യാസമന്ത്രിക്ക്‌ നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പരീക്ഷാ തീയതി മാറ്റിയത്. 21 ന് ഓണാഘോഷം നടത്തി സ്കൂൾ അടയ്ക്കുകയും ചെയ്തു. മാറ്റിയ പരീക്ഷ സെപ്തംബർ ഒന്നിന് നടത്താനാണ് തീരുമാനം. ആ​ഗസ്ത് 22 മുതലായിരുന്നു സ്കൂളുകൾക്ക് അവധി നൽകിയിരുന്നത്. അതേസമയം ഒൻപത് ദിവസം മാത്രമാണ് ഈ വർഷം വിദ്യാർഥികൾക്ക് അവധി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...