മുത്തങ്ങ ഭൂസമരം ; കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിധിയിലെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.ALSO READ: ഇഡിക്കെതിരായ പ്രതിഷേധം: ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യംപ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് വിചാരണക്കോടതി അന്തിമവിധിയില്‍ എഴുതിയതില്‍ പിഴവുണ്ട്.

പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പ്രതികളുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി സിബിഐക്ക് നോട്ടീസയച്ചു. അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി മറുപടി തേടി. അപ്പീല്‍ അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...