ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍. ഗോരഖ്പൂരിലെ വികസനം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അന്ധരാണെന്നും രവി കിഷന്‍ പറഞ്ഞു. യുപി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു രവി കിഷന്റെ പ്രസ്താവന.ഗോരഖ്പൂരിലെ ബഷാരത്പൂരില്‍ പുതുതായി നിര്‍മിച്ച കല്യാണ്‍ മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ബിജെപി എംപിയുടെ പരാമര്‍ശം. തന്റെ മണ്ഡലം ഒരു സ്മാര്‍ട്ട് സിറ്റിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.രവി കിഷന്റെ പ്രസംഗം കേട്ട് ചിരിക്കുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മറ്റു നേതാക്കളുടെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാന ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദാണ് യോഗിക്കൊപ്പം സദസിലുള്ളത്. സംഭവം ചര്‍ച്ചയായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രവി കിഷനെതിരെ രംഗത്തെത്തി.പൊതുജനങ്ങളെ അന്ധരെന്ന് വിളിക്കാന്‍ നിങ്ങള്‍ക്ക് എന്ത് ധൈര്യമാണ്. ഈ പരാമര്‍ശത്തില്‍ രവി കിഷന്‍ മറുപടി നല്‍കേണ്ടി വരുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. നിങ്ങള്‍ ഒരു എംപിയാണെന്നും തമാശക്കാരനല്ലെന്നും ശ്രീനേറ്റ് രവി കിഷനെ ഓര്‍മിപ്പിച്ചു.

എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും രവി കിഷനെതിരെ വിമര്‍ശനം ഉയര്‍ന്നു. ‘രവി കിഷന് ഒരു കാര്യം മാത്രമേ അറിയുകയുള്ളൂ, ചിരിപ്പിക്കാന്‍… യുപി മുഖ്യമന്ത്രിയെ അടക്കം അദ്ദേഹം ചിരിപ്പിക്കും,’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.ഗോരഖ്പൂരിലെ പാരീസ് നഗരം ഒന്ന് കാണിച്ചുതരണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളും അന്ധരാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...

ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണം ; ആഹ്വാനവുമായി ഇറാൻ പരമോന്നത നേതാവ്

0
ടെഹ്‌റാൻ : പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിടുമ്പോൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....