ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് പോലീസ്. വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള സ്കൂട്ടർ യാത്രികനായ രവി എന്ന മുപ്പത്തിനാലുകാരന്റെ ജീവനാണ് ഹൊയ്സാല പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്താനായത്. ശനിയാഴ്ച മഗാഡി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജോലിക്കു പോകുന്നതിനായി ഇറങ്ങിയതായിരുന്നു രവി. യാത്രാമധ്യേ കടുത്ത നെഞ്ചുവേദന അനുഭവപ്പെ‌‌ടുകയും വഴിയരികിൽ വണ്ടിനിർത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു.

സമീപത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സച്ചിദാനന്ദ മൂർത്തിയും കോൺസ്റ്റബിൾ ബസവരാജുവും ഉടൻ തന്നെ സ്ഥലത്തെത്തി സിപിആർ നൽകുകയായിരുന്നു. സിപിആർ നൽകിയതിനുപിന്നാലെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസുകാരുടെ ഇട‌പെടലിനെ പ്രകീർത്തിച്ച് നിരവധിപേർ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...