ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പിൻ്റെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണിയിൽ നിലവിൽ നാല് എസ്‌യുവികൾ ഉൾപ്പെടുന്നു. ജീപ്പ് കോംപസ്, മെറിഡിയൻ, റാംഗ്‌ളർ, ഗ്രാൻഡ് ചെറോക്കി എന്നിവ. 2026 ഓടെ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി ഉപയോഗിച്ച് മോഡൽ ലൈനപ്പ് വിപുലീകരിക്കാൻ കമ്പനി ഇപ്പോൾ പദ്ധതിയിടുന്നു. പുതിയ തലമുറ ജീപ്പ് റെനഗേഡിൻ്റെ വില കുറഞ്ഞ പതിപ്പ് കമ്പനി കൊണ്ടുവരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. എസ്‌യുവിയുടെ പുതിയ പതിപ്പ് 2027-ഓടെ ആഗോള വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. പിഎസ്എ ഗ്രൂപ്പും ഡോങ്‌ഫെംഗും വികസിപ്പിച്ച് ഉപയോഗിക്കുന്ന മോഡുലാർ സിഎംപി (കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം) അടിസ്ഥാനമാക്കിയായിരിക്കും പുതിയ ജീപ്പ് മിഡ്-സൈസ് എസ്‌യുവി. ഇതേ പ്ലാറ്റ്ഫോമിലാണ് ഇന്ത്യയിലെ സിട്രോൺ സി3 ഹാച്ച്ബാക്കിന് അടിവരയിടുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.