അടൂര്‍ : പള്ളിക്കൽ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയായ സുഫലം ഇടവിളകൃഷി പദ്ധതിക്ക് തുടക്കമായി പഞ്ചായത്തിലെ 23 വാർഡുകളിലും പദ്ധതിയുടെ ഭാഗമായി ഇഞ്ചി , മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്യുന്നതിനുവേണ്ടി 1500 രൂപയുടെ കിറ്റുകൾ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്യും. പദ്ധതിയുടെ ഉൽഘാടനം അടൂർ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.
ജീവനി പദ്ധതിയുടെ ഭാഗമായ പച്ചക്കറി വിത്തിന്റ വിതരണോൽഘാടനം ജില്ലാ പഞ്ചായത്ത് അംഗം റ്റി.മുരുകേഷ് നിർവഹിച്ചു. ജനപ്രതിനിധികളുടെ വീടുകളിൽ പച്ചക്കറി പോഷക തോട്ടങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഗ്രോബാഗിന്റ വിതരണ ഉൽഘാടനം വൈസ് പ്രസിഡന്റ് എ. പി സന്തോഷ് നിർവഹിച്ചു. ബ്ലോക്ക് മെമ്പർമാരായ ആശാ ഷാജി, മായ ഉണ്ണി കൃഷ്ണൻ, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ കെ.വി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എ. റ്റി രാധാകൃഷ്ണൻ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപെഴ്സന്‍ വി.സുലേഖ, വാർഡ് മെമ്പർമാരായ ഷെല്ലി ബേബി, രോഹിണി ഗോപിനാഥ്, ഇ.കെ രാജമ്മ , ഷാജി.എസ്, ജോളി, സനൽ, സി ഡി എസ് ചേയർപെഴ്സൺ ലളിതാ ഭാസുരൻ എന്നിവർ സംസാരിച്ചു. കൊടുമൺ കൃഷി ഓഫീസർ ആദില ജീവനി ബോധവൽക്കരണക്ലാസ് എടുത്തു. യോഗത്തിന് കൃഷി ഓഫീസർ റോണി വർഗ്ഗീസ് സ്വാഗതവും കൃഷി അസ്സിസ്റ്റന്റ് ജറിൻ റ്റി ജോർജ്ജ് നന്ദിയും രേഖപ്പെടുത്തി.