കേരളത്തിൽ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു ; വുഹാനിൽനിന്ന്‌ എത്തിയ വിദ്യാർഥി നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്ന്‌ എത്തിയ വിദ്യാർഥിക്കാണ്‌ വൈറസ്‌ സ്ഥിരീകരിച്ചത്‌. ഇന്ത്യയിൽ ആദ്യമായാണ്‌ കൊറോണ സ്ഥിരീകരിക്കുന്നത്‌. വാർത്താ ഏജൻസിയായ എഎൻഐ ആണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

വിദ്യാർഥിയുടെ നില ഗുരുതരമല്ലെന്നും നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തെ വിവരം അറിയിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗി ആശുപത്രി ഐസൊലേഷൻ വാർഡിലാണെന്നാണ്‌ റിപ്പോർട്ട്‌. തിരുവനന്തപുരത്ത്‌ ആരോഗ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ കേരളം. വുഹാൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 806 പേരാണ്‌ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്‌.10 പേരാണ്‌ ആശുപത്രിയിലുള്ളത്‌.ആരോഗ്യമന്ത്രി മൂന്ന്‌ മണിക്ക്‌ വാർത്താസമ്മേളനം നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...