Friday, April 19, 2024 8:31 am

ഗോവിന്ദന്റെ ജാഥയ്ക്ക് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് ജീവത എഴുന്നള്ളത്ത് ; ഹൈന്ദവ ആചാരങ്ങളെ തെരുവിൽ അപമാനിക്കുന്ന സിപിഎം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ഓണാട്ടുകരയിലെ വളരെ പവിത്രതയുള്ള ഓണാട്ടുകരയുടെ മാത്രം എന്ന് അവകാശപ്പെടാവുന്ന ജീവത എഴുന്നള്ളത്തിനെ പരിഹസിച്ച് സി.പി.എം പ്രവർത്തകർ. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ഹിന്ദു മത വിശ്വാസികളുടെ വിശ്വാസമായ ‘ജീവത എഴുന്നള്ളത്ത്’നെ പരിഹാസ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. ജീവത എഴുന്നള്ളത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം പതിച്ചാണ് ഇവർ എത്തിച്ചത്.

Lok Sabha Elections 2024 - Kerala

ജീവത എഴുന്നള്ളത്ത് എന്നത് ഓണാട്ടുകരയിൽ ഭക്തി പൂർവ്വം നടക്കുന്ന ചടങ്ങാണ്. തന്റെ മക്കളെ കാണാൻ ദേശ ദേവി ദേവന്മാർ ജീവിതയേറി എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ദേവി ദേവന്മാർ ഇരിക്കാൻ എന്ന സങ്കൽപ്പത്തിൽ നിർമ്മിച്ച ചെറു പല്ലക്കാണത്. ഒരു ദേശത്തിന്റെ ഒരു മതത്തിന്റെ അവർ പവിത്രമായിക്കാണുന്ന ആചാരങ്ങളെ കമ്യുണിസ്റ്റ് പാർട്ടി ഇത്തരത്തിൽ നിന്ദിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആചാരാനുഷ്ഠാനങ്ങളെ കരിവാരിതേക്കുന്ന ഇത്തരം പേക്കൂത്തുകൾക്കെതിരെ ഹിന്ദു സമൂഹം രാഷ്ട്രീയത്തിനതീതമായി പ്രതികരിക്കേണ്ട സമയമായെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസത്തോടെയും ഭക്തിയോടെയും ക്ഷേത്രാചാരാനുഷ്ഠാനത്തിന്റെ ഭാഗമായ ഹൈന്ദവ ആചാരങ്ങളെ തെരഞ്ഞു പിടിച്ച് തെരുവിൽ അപമാനിക്കുന്ന ഈ പ്രവർത്തനം ഒട്ടും ശരിയല്ലെന്ന വിമർശനമാണ് പാർട്ടി നേതാക്കൾക്ക് നേരെ ഉയരുന്നത്. എന്തിനും ഏതിനും സ്വാതന്ത്ര്യമുണ്ടെന്ന് കരുതി, വിശ്വാസികളുടെ സങ്കല്പങ്ങളിൽ ഹിംസാത്മകമായി കടന്നു കയറുന്ന സി.പി.എമ്മിന്റെ പ്രവർത്തികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സുഗന്ധഗിരി മരംമുറി കേസ് ; മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

0
കല്‍പറ്റ: ഒടുവിൽ സി.പി.എം. നേതൃത്വം ഇടപെട്ടതോടെ സുഗന്ധഗിരിയിലെ നിക്ഷിപ്ത വനഭൂമിയില്‍നിന്ന് അനധികൃതമായി...

ഫുട്‌ബോള്‍ കളിക്കിടെ വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരന് ദാരുണാന്ത്യം ; ജീവനെടുത്തത് കെഎസ്ഇബിയുടെ അശാസ്ത്രീയ സ്വിച്ചിങ്...

0
കൊല്ലം: കുണ്ടറയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി...

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം ; കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ...

എവിടെ മഴ? ; സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി​ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത, ജാഗ്രത നിർദ്ദേശം…!

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത​യെ​ന്ന്...