പത്തനംതിട്ട : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം കേന്ദ്ര ഗവൺമെന്റ് തിരികെ എടുക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അലക്സ് കണമല ആവശ്യപ്പെട്ടു. പത്തനംതിട്ട ഹെഡ് പോസ് റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കുത്തക കമ്പിനികൾക്ക് അമിതലാഭം ഉണ്ടാക്കുന്നതിനുവേണ്ടിയാണ് വില നിർണയ അവകാശം അവർക്കു വിട്ടുനൽകിയത്, അന്താരാഷ്ട്ര നിരക്കുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ പെട്രോളിയം വില കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ് ടിറ്റി ജോൺസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ നാഷാദ് കണ്ണങ്കര, സുമേഷ് ഐശ്വര്യ , ബിജോ പി. മാത്യു , വി .എം ഏബ്രഹാം , എ ബഷീർ , എം.വി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.