ജേഷ്ഠന്‍റെ ഭാര്യയുമായി രഹസ്യബന്ധം, വഴക്കിനിടെ യുവതിയെ കുത്തിക്കൊന്നു ; പിന്നാലെ യുവാവിന്‍റെ ആത്മഹത്യാ ശ്രമം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലിയിൽ യുവതിയെ ഭർത്താവിന്‍റെ സഹോദരൻ കുത്തിക്കൊന്നു. ദില്ലി കാപസ്ഹരേയിലാണ് കൊലപാതകം നടന്നത്. അംബുജ് യാദവിന്റെ ഭാര്യയായ 28 കാരി റിത യാദവിനെയാണ് കൊലപ്പെടുത്തിയത്. ഭർത്താവിന്‍റെ സഹോദരനായ ശിവം യാദവ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയതെന്നും ഇയാളും റിതയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശിവം യാദവിനെ പിന്നീട് റെയില്‍പാളത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ശിവം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് വിവരം. ഇയാൾ ഗുരുതാരവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. ഒരു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കിടക്കുന്നുണ്ടെന്ന് രാത്രി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പോലീസ് യുവതിയുടെ വീട്ടിലെത്തി.

ഗുരുതരമായി പരിക്കേറ്റ യുവതി ആപ്പോഴേക്കും മരിച്ചിരുന്നു. അന്വേഷണത്തിൽ റിതയുടെ ഭർതൃ സഹോദരനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്കായി തെരച്ചിൽ തുടരവേ ദില്ലിക്ക് സമീപം റെയില്‍പാളത്തില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ ശിവം യാദവിനെ കണ്ടെത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി ട്രെയിനിന് മുന്നില്‍ചാടി ശ്രമിച്ചതാണെന്നാണ് പോലീസിന്‍റെ നിഗമനം. റിതയുമായി ശിവം യാദവ് അവിഹിത ബന്ധത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ രഹസ്യ ബന്ധത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. കൊലപാതക ദിവസം വീട്ടിലെത്തിയ ശിവം യാദവും യുവതിയും തമ്മിൽ വഴക്കിട്ടു. തുടർന്ന് പ്രതി ജേഷ്ഠന്‍റെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...