പീരുമേട് : കുട്ടിക്കാനം മരിയൻ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥിനിയായ ജസിക്ക ലോപ്പസിനെ ആദരിച്ചു. ഫ്രഞ്ച് ഗവർമെൻ്റ് നൽകുന്ന പത്തുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നേടി ഏഴുമാസത്തെ വിദേശ പഠനത്തിന് അർഹത നേടിയതിനാണ് ആദരവ് നൽകിയത്. കുട്ടിക്കാനം മരിയൻ കോളേജ് മാജിസ് ഓഡിറ്റോറിയത്തിൽ സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയിലാണ് ജെസ്സിക്ക് ആദരവ് നൽകിയത്. എം എസ് ഡബ്ല്യു വിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ സമരിറ്റൻസ് പ്രസിഡൻറ് ടോണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. രാജേന്ദ്ര ബൈക്കാടി (അസിസ്റ്റൻറ് പ്രൊഫസർ, സെൻട്രൽ യൂണിവേഴ്സിറ്റി ) ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ്, ഡിപ്പാർട്ട്മെൻറ് ഹെഡ് എം എസ് ഡബ്ല്യു അജേഷ്. പി. ജോസഫ്, ഫാ. അജോ പേഴുംകാട്ടിൽ, ഡയറക്ടർ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് ഡോ. സിബി ജോസഫ്, വിദ്യാർത്ഥി പ്രതിനിധികളായ അൽഫോൻസ് എൽസ ജോസഫ്, ആൽബിൻ മാത്യു, ടോണി മാത്യു എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.