പത്തനംതിട്ട : രാജീവ് ഗാന്ധിയുടെ 29 രക്തസാക്ഷിത്വ വാർഷിക ദിനാചരണം ജവഹർ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമഭാവന ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻമാരായ നഹാസ് പത്തനംതിട്ട, വി. റ്റി ജയശ്രീ , കുമാരി അൻസില, മാസ്റ്റർ അൽത്താഫ്, മാസ്റ്റർ അർഷിദ്, മാസ്റ്റർ കൃഷ്ണ ബി നായർ മാസ്റ്റർ അദ്രീനാഥ് എന്നിവർ പങ്കെടുത്തു.
ജവഹർ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി
RECENT NEWS
Advertisment