കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധനയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്നുണ്ടെങ്കിലും തിരിച്ചെത്തുന്നവരില്‍ വെറും 20 ശതമാനത്തോളം പേരെ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. 78,000ത്തിലേറെ പ്രവാസികളാണ് നിലവില്‍ സംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുന്നത്. പ്രവാസികള്‍ തിരിച്ചെത്തി തുടങ്ങിയ രണ്ട് ദിവസം മാത്രമാണ് 1500ലേറെ പരിശോധനകള്‍ നടന്നത്. എന്നാല്‍ വിദഗ്ധരുടെ നിര്‍ദേശം പ്രകാരം പ്രതിദിനം 20,000 പരിശോധനകള്‍ക്ക് വരെ കേരളം സജ്ജമാകണമെന്നാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതികരണം. പരിശോധനകളുടെ എണ്ണം പര്യാപ്തമാണെന്നും കിറ്റുകള്‍ ആവശ്യത്തിനുണ്ടെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...