പത്തനംതിട്ട: ജവഹർ ബാലജനവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥർക്ക് 100 മാസ്ക്കും, ഗ്ലൗസും നൽകി. ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് 500 ഭക്ഷണ പൊതികളും കൈമാറി. പോലീസ് സബ് ഇൻസ്പെക്ടർ പ്രജീഷ്, ബാലജനവേദി ജില്ലാ ചെയർമാൻ തട്ടയിൽ ഹരികുമാർ, വൈസ് ചെയർമാന്മാരായ നഹാസ് പത്തനംതിട്ട, ജയശ്രീ ജ്യോതി പ്രസാദ്, പി.സി അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലാണ് സഹായം നൽകിയത്
ജവഹർ ബാലജനവേദി മാസ്ക്കും ഗ്ലൗസും നൽകി
RECENT NEWS
Advertisment