പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അർജുനൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അർജുനൻ മാസ്റ്റർ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. എഴുന്നൂറോളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സം​ഗീതമൊരുക്കി. 2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സം​ഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം. എ ആർ റഹ്മാന്റെ  സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു. അർജുനൻ മാസ്റ്റർക്കൊപ്പം കീ ബോർഡ് പ്ലയറായി റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട്.

1936 ആഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജുനന്‍ ജനിക്കുന്നത്. ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക്​ സംഗീതം പകര്‍ന്നു. കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് അര്‍ജുനന്‍ മാസ്റ്റര്‍ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...