ജാർഖണ്ഡിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. റാഞ്ചിയിലെ പൊതുസമ്മേളനത്തിൽ അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശിവരാജ് സിംഗ് ചൗഹാൻ, ഹിമന്ദ ബിശ്വ ശർമ എന്നിവർ പങ്കെടുത്തു. നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകുന്ന ‘ഗോഗോ ദീദി’ പദ്ധതി, 21 ലക്ഷം കുടുംബങ്ങൾക്ക് കോൺക്രീറ്റ് വീടും വാട്ടർ കണക്ഷനും, യുവാക്കൾക്ക് 2000 രൂപ സ്റ്റൈപ്പൻഡ്, 5 ലക്ഷം തൊഴിൽ അവസരങ്ങൾ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ഗോത്ര സംസ്കാരം സംരക്ഷിക്കാൻ സിദ്ധോ -കാൻഹോ ഗവേഷണ കേന്ദ്രം ഇങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാനം ഭരിച്ചപ്പോഴെല്ലാം ജാർഖണ്ഡിൽ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിച്ച ബിജെപി ജാർഖണ്ഡ് പ്രസിഡൻ്റ് ബാബുലാൽ മറാണ്ടി പറഞ്ഞു. ജാർഖണ്ഡ് നിയമസഭയിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13 നും നവംബർ 20 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1