മുംബൈ: ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി. 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഹൌറ – സിഎസ്എംടി എക്സ്പ്രസ് ആണ് പാളം തെറ്റിയത്. പുലർച്ചെ 3.45 ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിൻ പാളം തെറ്റിയത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്ത് എത്തിയതായി വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി പറഞ്ഞു. പാളം തെറ്റിയ 18 കോച്ചുകളിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരെണ്ണം പവർ കാറും ഒന്ന് പാൻട്രി കാറുമാണ്. പരിക്കേറ്റവർക്ക് റെയിൽവേയുടെ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദദ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ ചക്രധർപൂരിലേക്ക് കൊണ്ടുപോയതായി റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ പാളം തെറ്റിയതിന്‍റെ കാരണം വ്യക്തമില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഈ പാതയിലെ നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചു. ഇന്ത്യൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകി.
ടാറ്റാനഗർ: 06572290324
ചക്രധർപൂർ: 06587 238072
റൂർക്കേല: 06612501072, 06612500244
ഹൗറ: 9433357920, 03326382217
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.