ആരോഗ്യ പ്രവര്‍ത്തകരെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : പത്തനംതിട്ട ജില്ലയില്‍ നിന്നും ജിദ്ദയിലെ വിവിധ ഹോസ്പിറ്റലുകളിലായി പ്രവര്‍ത്തിക്കുന്ന മുപ്പതോളം നേഴ്സുമാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജനറല്‍ ബോഡി മീറ്റിംഗില്‍ വെച്ച്‌ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. കോവിഡ് കാലത്തു നടത്തിയ സേവനത്തിനാണ് ഈ അവാര്‍ഡ് നല്‍കിയത്. ചടങ്ങില്‍ പ്രസിഡന്റ് അലി തേക്കുതോട് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ മനു പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്മിന്‍ ജോസഫ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് ആക്റ്റിവിറ്റി സന്തോഷ് കടമ്മനിട്ട എന്നിവര്‍ വിവിധ റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു.

ജില്ലാ സംഗമം കുടുംബാഗങ്ങള്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. ജോസഫ് വര്‍ഗീസ് വടശ്ശേരിക്കര, മനോജ് മാത്യു അടൂര്‍, സജി ജോര്‍ജ്ജ് കുറുങ്ങാട്, എന്നിവര്‍ അര്‍ഹരായ ആരോഗ്യ പ്രവര്‍ത്തകരുടെ പാനല്‍ തയ്യാറാക്കി. നൗഷാദ് അടൂര്‍ ഉപഹാര വിതരണത്തിന് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് പന്തളം സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോസഫ് നെടിയവിള നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....