ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ കമ്പനി പുറത്തിറക്കി. മുമ്പ് തിരഞ്ഞെടുത്ത ജിയോ പോസ്റ്റ്‌പെയ്ഡ്, ജിയോ ഫൈബർ പ്ലാനുകളിൽ മാത്രം ആയിരുന്നു ജിയോ ഇത്തരം ഓഫറുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും പാക്കിലൂടെ നെറ്റ്ഫ്ലിക്സ് സേവനം ആസ്വദിക്കാവുന്നതാണ്.
1099, 1499 എന്നീ പാക്കുകളിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 400 ദശലക്ഷത്തിലധികം വരുന്ന ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ റീചാര്‍ജിലൂടെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ നേടാനുള്ള അവസരമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. 1099 രൂപയുടെ പ്ലാൻ മൊബൈൽ ഉപഭോക്താക്കൾക്ക് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കൂ എന്നാണ് കമ്പനി അറിയിച്ചിരിക്കന്നത്. നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷന് പുറമെ നിങ്ങൾക്ക് ജിയോ വെൽക്കം ഓഫറിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 2GB ഡാറ്റയും ലഭിക്കും.
84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ പ്ലാനിന്‍റെ ഭാഗമാണ്. 1499 രൂപയുടെ രണ്ടാമത്തെ പ്ലാൻ മൊബൈലിൽ ഉപഭോക്താക്കൾക്ക് മാത്രമല്ല എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം നിങ്ങൾക്ക് ജിയോ വെൽക്കം ഓഫറും അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 3 ജിബി ഡാറ്റയും ലഭിക്കുന്നതാണ്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലും അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ കമ്പനിയ്ക്ക് അഭിമാനമുണ്ടെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്‍റെ സിഇഒ കിരൺ തോമസ് പറഞ്ഞു. ഞങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയത് ഞങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു മുന്നേറ്റമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്സ് പോലുള്ള ആഗോള നെറ്റ്വര്‍ക്കുമായുള്ള ജിയോയുടെ പങ്കാളിത്തം തുടരുമെന്നും ഇത് ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ അവതരിപ്പിക്കുമെന്നും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങൾക്ക് പിന്തുടരാൻ കഴിയുന്ന മാനദണ്ഡങ്ങൾ ജിയോ സജ്ജീകരിക്കുന്നുണ്ടെന്നും കിരൺ വെളിപ്പെടുത്തി. അതേ സമയം നെറ്റ്ഫ്ലിക്സിനുള്ള എപിഎസി പാർട്ണർഷിപ്പിന്‍റെ വൈസ് പ്രസിഡന്റ് ടോണി സമെക്‌സ്‌കോവ്‌സ്‌കിയും ജിയോയുമായുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചു.
നേരത്തെ ഓടിടി പ്ലാറ്റ്ഫോമുകളിൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ എയർടെലും അവതരിപ്പിച്ചിരുന്നു. എന്നാൽ എയർടെലിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ആയിരുന്നു ഇ പ്ലാൻ അവതരിപ്പിച്ചിരുന്നത്. 999 രൂപയുടെ പ്ലാനിൽ ആറ് മാസത്തെ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയായിരുന്നു എയർടെൽ ഈ പ്ലാനിൽ വാഗ്ദാനം ചെയ്തിരുന്നത്. 100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 200 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലുണ്ട്. ഈ പ്ലാനിൽ 1 പ്രാഥമിക കണക്ഷനും 3 ആഡ്-ഓൺ കണക്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിലെ ആഡ്- ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 30GB ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ എയർടെൽ എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഹാൻഡ്സെറ്റ് പ്രൊട്ടക്ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് 9 കണക്ഷനുകൾ വരെ ചേർക്കാനാകും എന്ന പ്രത്യേകതയും എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓരോ ആഡ്-ഓൺ കണക്ഷനും 299 രൂപ വീതം ചിലവാക്കേണ്ടി വരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033