39 രൂപ മുതല്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ജിയോ

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളിലൊരാളായ റിലയന്‍സ് ജിയോ പുതിയ ഐഎസ്‌ഡി മിനിറ്റ് പ്ലാനുകള്‍ അവതരിപ്പിച്ചു. 21 രാജ്യങ്ങളിലേക്ക് വിളിക്കാന്‍ കഴിയുന്ന പ്ലാനുകളാണിത്. 39 രൂപ മുതല്‍ 99 രൂപ വരെയാണ് ഈ പ്ലാനുകളുടെ വില. നിശ്ചിത മിനിറ്റ് കോളുകള്‍ അല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ ഈ റീച്ചാര്‍ജ് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ജിയോയുടെ ഈ ഐഎസ്‌ഡി പ്ലാനുകള്‍ ലഭിക്കും. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള 10 മിനിറ്റ് കോള്‍-ടൈം പ്ലാനിന്‍റെ വില 99 രൂപയാണ്.

89 രൂപയുടെ 10 മിനിറ്റ് പ്ലാനില്‍ ചൈന, ജപ്പാന്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക് വിളിക്കാം. അതേസമയം 79 രൂപയുടെ 10 മിനിറ്റ് പ്ലാനില്‍ വിളിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍. യുകെ, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവയാണ്. 69 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് 15 മിനിറ്റ് സമയം ലഭിക്കും. 15 മിനിറ്റ് തന്നെ വാലിഡിറ്റിയുള്ള 59 രൂപ പ്ലാനില്‍ സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 49 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 20 മിനിറ്റ് കോള്‍ സമയം ബംഗ്ലാദേശിലേക്ക് ലഭിക്കും. യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള 39 രൂപ പ്ലാനിന്‍റെ കോള്‍-ടൈം 30 മിനിറ്റാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...