Wednesday, July 9, 2025 9:50 am

ജിയോ സിനിമ പെയ്ഡാകുന്നു ; ഇനി മുതല്‍ സിനിമ കാണണമെങ്കിൽ പണമടക്കണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: നെറ്റ്ഫ്ലിക്സ്, ആമസോൺ, ഹോട്ട്സ്റ്റാർ എന്നിവയുടെ പാതയിലേക്ക് ജിയോസിനിമയും. അധികനാൾ ഇനി ഫ്രീയായി സിനിമകളൊന്നും കാണാനാകില്ല. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെ പോലെ തന്നെ ജിയോസിനിമയും പണമിടാക്കുമെന്നാണ് ഐപിഎൽ 2023 ലെ വ്യൂവേഴ്സിന്റെ എണ്ണത്തിലെ വർധന ജിയോസിനിമയുടെ വളർച്ചയുടെ തെളിവാണ്. ഐപിഎല്ലിന്റെ ലൈവ് സ്ട്രിമിങ് കൂടാതെ വെബ് സീരിസുകളും പുതുതായി ഉൾപ്പെടുത്തിയേക്കും.

ഈ വർഷത്തെ അവസാന ഐപിഎൽ മത്സരം മെയ് 28-ന് നടക്കും. ഇതിന് ശേഷം ജിയോ സിനിമ ഉപയോഗിക്കണമെങ്കിൽ പണമടയ്ക്കേണ്ടി വരുമെന്നാണ് സൂചന. ഈ നീക്കത്തിലൂടെ കമ്പനിയുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകളില‍്‍ ‘പാശ്ചാത്യവൽക്കരിക്കപ്പെട്ട ഉള്ളടക്കം’ ആണ് ഏറെയുമെന്നും ജിയോ സിനിമ ഇന്ത്യനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും കമ്പനി അധികൃതർ പറഞ്ഞു. അതായത് അടുത്ത ഐപിഎല്‍ തൊട്ട് പണം അടച്ച് മാത്രമേ കാണാന്‍ സാധിക്കൂ.

4K റെസല്യൂഷനിൽ (UltraHD) ഐപിഎൽ മത്സരങ്ങൾ ഓൺലൈനിൽ കാണാൻ കഴിയുമെന്നതാണ് ജിയോസിനിമയ്ക്ക് കാഴ്ചക്കാർ കൂടാൻ കാരണം. റിലയൻസ് ജിയോ ഉയർന്ന റസല്യൂഷനിലുള്ള കണ്ടന്റ് ഫ്രീയായാണ് നല്കുന്നത്. ഇതുവരെ, ഇന്ത്യയിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോയും എയർടെലും പോലുള്ള ടെലികോം ഓപ്പറേറ്റർമാർ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തത്. അംഗത്വത്തിന് അധിക ചെലവില്ലാതെ ഐപിഎൽ മത്സരങ്ങൾ കാണാൻ ഇത് ആളുകളെ അനുവദിക്കുന്നു. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം നടക്കുന്നത്. ഫിഫ വേൾഡ് കപ്പ് 2022 മൾട്ടികാം ഫീച്ചർ കണ്ടിട്ടുള്ളവർക്ക് അറിയാം ജിയോസിനിമ ആളുകളെ ഒന്നിലധികം ക്യാമറ ആംഗിളുകൾക്കിടയിലേക്ക് മാറാൻ അനുവദിക്കുമെന്ന്.

ഐപിഎൽ മത്സരങ്ങളിലും ഇതുതന്നെയാകും സ്ഥിതി. ഫിഫ ലോകകപ്പ് ആദ്യ ദിവസം സ്ട്രീം ചെയ്തതിന് പിന്നാലെ ധാരാളം ഉപയോക്താക്കൾ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരുന്നു. ആപ്പിലൂടെ 12 വ്യത്യസ്ത ഭാഷകളിലായി ഐപിഎൽ മത്സരങ്ങൾ കാണാനാകും. എന്നാല്‍ എത്രയായിരിക്കും ജിയോ സിനിമയുടെ സബ്സ്ക്രിപ്ഷന്‍ തുകയെന്ന് വ്യക്തമല്ല. പക്ഷെ ചില സൂചനകള്‍ പ്രകാരം 200 രൂപയ്ക്ക് താഴെ നില്‍ക്കുന്ന ഒരു ബേസിക്ക് പ്ലാന്‍ ജിയോ സിനിമയ്ക്ക് ഉണ്ടാകാനാണ് സാധ്യത.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോ​ഴ​ഞ്ചേ​രി സെന്റ് മേ​രീ​സ് ഗേൾ​സ് ഹൈ​സ്​കൂ​ളിൽ ന​ട​ന്ന പാ​വ​നാ​ട​ക​പ്ര​ദർ​ശ​നം സംഘടിപ്പിച്ചു

0
കോ​ഴ​ഞ്ചേ​രി : ദേ​ശീ​യ വാ​യ​ന​മാ​സാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി സെന്റ്...

മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

0
തലയോലപ്പറമ്പ്: മുൻ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നതെന്ന് മന്ത്രി...

ടി വി കെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

0
ചെന്നൈ : ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മതപരിവർത്തന...

ചിറ്റാർ ബാലസംഘം പെരുനാട് ഏരിയ കൺവെൻഷനിൽ നവ എഴുത്തുകാരന്‍ വിധു പ്രദീപിനെ ആദരിച്ചു

0
ചിറ്റാർ : ബാലസംഘം പെരുനാട് ഏരിയ കൺവെൻഷനിൽ നവ എഴുത്തുകാരനും...