Sunday, May 19, 2024 3:27 pm

കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ജിയോയുടെ അതിവേഗ ഇന്റര്‍നെറ്റ് എത്തി

For full experience, Download our mobile application:
Get it on Google Play

റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് എയര്‍ ഫൈബര്‍ സേവനങ്ങള്‍ ആദ്യം എത്തിയത്. പിന്നീട് 2024 ജനുവരി മാസത്തില്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇപ്പോള്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്. പാറശ്ശാല, കോന്നി, എരുമേലി, കുമളി, പീരുമേട്, മൂന്നാര്‍, അഗളി, വണ്ടൂര്‍, നിലമ്പൂര്‍, മേപ്പാടി, പുല്‍പ്പള്ളി, ബദിയടുക്ക, നീലേശ്വരം, ഭീമനടി തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമങ്ങളിലും ജിയോ എയര്‍ഫൈബര്‍ സേവനം ലഭ്യമാണ്. ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്‍ണതകളുണ്ടായിരുന്നത് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയര്‍ ഫൈബര്‍ എത്തുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമാകും. ഇന്ത്യയിലുടനീളം 15 ലക്ഷം കിലോമീറ്ററിലധികം ജിയോ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വ്യാപിച്ചു കിടക്കുന്നു.
വൈഫൈ റൂട്ടര്‍, 4കെ സ്മാര്‍ട്ട് സെറ്റ് ടോപ്പ് ബോക്സ്, വോയ്സ് ആക്റ്റീവ് റിമോട്ട് എന്നിവ എയര്‍ഫൈബര്‍ കണക്ഷനൊപ്പം സൗജന്യമായി ലഭിക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്

0
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ...

കാലിക്കറ്റ് സര്‍വകലാശാല: ബിരുദ പ്രവേശനം : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

0
കാലിക്കറ്റ് സര്‍വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി...

കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്പി മാറിയിട്ട സംഭവം ; സർജറി ചെയ്ത ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: മെഡിക്കൽ കോളജിലെ ആശുപത്രിയിൽ ശസ്ത്രക്രിയ വീഴ്ച്ചയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. മെഡിക്കൽ...