Friday, July 4, 2025 8:36 pm

പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ

For full experience, Download our mobile application:
Get it on Google Play

മുംബൈ : താരിഫ് നിരക്ക് വര്‍ധനവില്‍ പിണങ്ങിയവരെ തണുപ്പിക്കാന്‍ ഏറെ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ അവതരിപ്പിച്ചിരുന്നു. ദിവസം 10 രൂപ ചിലവാകുന്ന ഒരു റീച്ചാര്‍ജ് പ്ലാനാണ് ഇതിലൊന്ന്. 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളും ഇതില്‍ ലഭിക്കും. റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുന്ന 98 ദിവസത്തെ വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന്‍റെ വില 999 രൂപയാണ്. ദിവസവും രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 100 വീതം സൗജന്യ എസ്എംഎസും 5ജി നെറ്റ്‌വര്‍ക്കും 999 രൂപ പാക്കേജില്‍ ജിയോ നല്‍കുന്നു. റീച്ചാര്‍ജിന്‍റെ വാലിഡിറ്റിയും വിലയും വെച്ച് കണക്കുകൂട്ടിയാല്‍ 10 രൂപ ചിലവില്‍ ഒരു ദിവസം രണ്ട് ജിബി ഡാറ്റയും പരിധിയില്ലാതെ കോളും ലഭിക്കുമെന്ന് ചുരുക്കം. ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം ആസ്വദിക്കാം.

റിലയന്‍സ് ജിയോയുടെ കസ്റ്റമര്‍ അക്യൂസിഷന്‍ സ്റ്റ്ട്രാറ്റര്‍ജിയുടെ ഭാഗമായാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. താരിഫ് നിരക്ക് വര്‍ധനവിന് മാസങ്ങള്‍ കഴിഞ്ഞാണ് ഈ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഈ റീച്ചാര്‍ജ് പ്ലാന്‍ വഴി റിലയന്‍സ് ജിയോയ്ക്കാകും. 2024 ജൂലൈ ആദ്യവാരം റിലയന്‍സ് ജിയോയാണ് രാജ്യത്തെ ടെലികോം രംഗത്ത് താരിഫ് നിരക്ക് വര്‍ധനവിന് തുടക്കമിട്ടത്. ഇതേ പാത തുടര്‍ന്ന് ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും പിന്നാലെ നിരക്കുകള്‍ കൂട്ടി. ജിയോ 12.5 മുതല്‍ 25 ശതമാനം വരെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ജൂലൈ 3-ാം തിയതി ജിയോയുടെ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. താരിഫ് നിരക്ക് വര്‍ധന താങ്ങാനാവാതെ സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ ഉപേക്ഷിച്ച് ലക്ഷക്കണക്കിനാളുകളാണ് പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്ലിലേക്ക് ഇതിന് ശേഷം ചേക്കേറിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...