ജിയോ ആരാധകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് ജിയോഫോൺ 5 ജിയുടെ ലോഞ്ച്. ചില സൂചനകൾ ലഭിക്കുന്നു എന്നതല്ലാതെ വ്യത്യമായ ഒരു അറിയിപ്പ് ഉത്പന്നത്തെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടില്ല. റിലയൻസ് അതിന്‍റെ 46-ാമത് വാർഷിക പൊതുയോഗത്തിൽ ഇതിനെ സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 28നാണ് റിലയൻസ് വാർഷിക പൊതുയോഗം കൂടുക. ഈ മാസം തന്നെ ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിയോഫോൺ 5 ജിക്ക് പുറമെ ജിയോ ഫിനാൻഷ്യൽ സർവീസസ്, ജിയോ 5 ജിയുമായി ബന്ധപ്പെട്ട റീചാർജ് പ്ലാനുകൾ എന്നിവയെക്കുറിച്ചെല്ലാം പുതിയ അപ്ഡേറ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിയോഫോൺ 5ജി പ്രഖ്യാപിച്ചെങ്കിലും കൃത്യമായ വിശദാംശങ്ങൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള 5 ജി ഫോണായിരിക്കും ജിയോഫോൺ 5 ജി എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന് 8,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും വില എന്നാണ് ആദ്യ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യൽ പുറത്തിറങ്ങുന്ന ഏറ്റവും വിലക്കുറഞ്ഞ 5 ജി സ്മാർട്ട് ഫോൺ ആയിരിക്കും ജിയോഫോൺ. എന്നാൽ വിലയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്ത് വന്നിട്ടില്ലാ. ഇതെല്ലാം സൂചനകൾ മാത്രമാണ്. നിലവിൽ 15,000 രൂപക്ക് മുകളിലാണ് പരിമിതമായ 5 ജി ഫോണുകളുടെ വില ഇന്ത്യയിൽ ആരംഭിക്കുന്നത്. 4 ജിബി റാമിൽ ആയിരിക്കും ജിയോഫോൺ 5 ജിയുടെ പ്രാരംഭ പതിപ്പ് പുറത്തിറങ്ങുക എന്നും സൂചനകൾ ഉണ്ട്. ക്വാൽകോമുമായി സഹകരിച്ചായിരിക്കും ഫോൺ പുറത്തിറക്കുക എന്ന് മുകേഷ് അംബാനി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ആയതിനാൽ തന്നെ സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് ആയിരിക്കും ഫോണിൽ ഉണ്ടാകുക. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫോണിന് 90Hz പുതുക്കൽ നിരക്കുള്ള 6.5 ഇഞ്ച് HD+ LCD സ്‌ക്രീൻ ഉണ്ടായിരിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല ഫോണിന്‍റെ ബാറ്ററി 5,000mAh ആയിരിക്കുമെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 13 മെഗാപിക്‌സൽ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ഫോണിൽ ഉണ്ടായിരിക്കാം സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും ഫോണിൽ ഇടം പിടിച്ചേക്കാം. 18W ചാർജിംഗിനെ പിന്തുണക്കുന്ന ഫോൺ ആയിരിക്കും ഇതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈൻ മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളിൽ ഇത് അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഫോണിൽ ഏറ്റവും കുറഞ്ഞത് 32 ജീബി സ്റ്റോറേജ് ആണ് പ്രതീക്ഷിക്കുന്നത്. വിലക്കുറവിൽ ലഭിക്കുന്നതിനാൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും 5ജി സേവനം ഇനി ആസ്വദിക്കാൻ സാധിക്കും എന്നത് വലിയ ഒരു ഗുണം ആണ്.
അടുത്തിടെയാണ് 16,499 രൂപയ്ക്ക് ജിയോബുക്ക് എന്ന പേരിൽ ജിയോ ലാപ്ടോപ്പ് പുറത്തിറക്കിയത്. വളരെ കുറഞ്ഞ തുകയിൽ അത്യാവശ്യം സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ലാപ്ടോപ് ആയിരുന്നു ജിയോബുക്ക്. ഏത് സാധാരണക്കാരനും വാങ്ങാനാകുന്ന വിലയ്ക്കാണ് ജിയോബുക്കിന്റെ വില കമ്പനി നിശ്ചയിച്ചിരുന്നത്. ഒക്ടാ കോർ പ്രോസസറും 4 ജിബി എൽപിഡിഡിആർ 4 റാമും ജിയോബുക്കിൽ ഉണ്ട്. 64GB ആണ് ഇന്റേണൽ സ്റ്റോറേജ്. ആവിശ്യമെങ്കിൽ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജിന്‍റെ ശേഷി 256GB വരെ വികസിപ്പിക്കാനും സാധിക്കുന്നതാണ്. ഇൻഫിനിറ്റി കീബോർഡും വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡും പുതിയ ജിയോബുക്കിന്റെ പ്രധാന സവിശേഷതകളാണ്. ജിയോയുടെ തന്നെ ജിയോഒഎസ് (JioOS ) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ജിയോബുക്ക് പ്രവർത്തിക്കുന്നത്.
4G കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ പിന്തുണയും ലാപ്പിൽ ഉണ്ടായിരിക്കുന്നതാണ്. 11.6 ഇഞ്ച് കോംപാക്റ്റ് ആന്റി-ഗ്ലെയർ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്‍റെ മറ്റൊരു സവിശേഷത. അൾട്രാ സ്ലിം ഡിസൈനിൽ രൂപകൽപന ചെയ്തിരിക്കുന്ന ജിയോബുക്കിന് 990 ഗ്രാം ഭാരമാണ് ഉള്ളത്. എല്ലാ പ്രായക്കാരുടെയും വിനോദ ആവശ്യങ്ങൾ ഉൾപ്പെടെ നിറവേറ്റാൻ കഴിയും വിധമാണ് ഈ ലാപ്ടോപ്പ് എത്തുന്നത് എന്ന് ജിയോ അവകാശപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033