ജിയോയ്ക്ക് വീണ്ടും നേട്ടം. ഒരു മാസം കൊണ്ട് 1,000 കോടി ജിബി ഡേറ്റയാണ് ജിയോ വരിക്കാർ ഉപയോഗിച്ച് തീർത്തിരിക്കുന്നത്. 2016 ൽ ജിയോ ടെലികോം മേഖലയിലേക്ക് എത്തുമ്പോൾ രാജ്യത്തെ തന്നെ എല്ലാ നെറ്റ് വർക്കുകളുടെയും ഒരു കൊല്ലത്തെ ആകെ ഡാറ്റ ഉപഭോഗം എന്നത് 460 ജിബിയായിരുന്നു. 2023 ആയതോടെ ജിയോ നെറ്റ്‌വർക്കിലെ ഡേറ്റ ഉപഭോഗം 3030 കോടി ജിബിയായിരിക്കുകയാണ്.
രാജ്യത്ത് പലയിടത്തും 5ജി കണക്ഷൻ എത്തിയതോടെയാണ് ജിയോയുടെ ഡാറ്റാ ഉപഭോഗം കുത്തനെ ഉയര്‌ന്നിരിക്കുന്നത്. ശരാശരി 23.1 ജിബി ഡാറ്റയാണ് ഓരോ മാസവും ജിയോ ഉപയോക്താക്കൾ ചെലവഴിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ജിയോ ഉപയോക്താക്കളോരൊരുത്തരും രണ്ട് വർഷം കൊണ്ട് ഡാറ്റാ കൂടുതൽ ഉപയോഗിച്ച് തുടങ്ങി. ഏകദേശം 10 ജിബി ഡാറ്റയോളമാണ് ഉപയോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. ജിയോ നെറ്റ്വർക്കിലെ ഡാറ്റ ഉപയോഗത്തിന്റെ കണക്ക് എടുത്താൽ അത് ടെലികോം മേഖലയിലെ മൊത്തം ഉപഭോഗ ശരാശരിയേക്കാൾ ഏറെ കൂടുതലാണ്.
കഴിഞ്ഞ പാദത്തിലെ റിപ്പോർട്ടുകൾ അനുസരിച്ച് 2023 മാർച്ചോടെ ജിയോ ഏകദേശം 60,000 സൈറ്റുകളിൽ 3.5 ലക്ഷത്തിലധികം 5ജി സെല്ലുകളാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 2,300 ലധികം നഗരങ്ങളിലും പട്ടണങ്ങളിലും നിലവിൽ 5ജി ലഭിക്കുന്നുണ്ട്. നിലവിൽ 5ജി സേവനങ്ങൾ കൂടുതലായി ജിയോ ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
2023 അവസാനത്തോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ജിയോയുടെ പ്രസ്താവന. 5ജിയെ കൂടാതെ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ എയർഫൈബറും ജിയോ അവതരിപ്പിക്കും. ഫൈബറും എയർ ഫൈബറും ലഭ്യമാക്കുന്നതോടെ ഏകദേശം10 കോടി വീടുകളിലേക്ക് പുതുതായി കണക്ഷൻ നൽകാനാകുമെന്ന കണക്കു കൂട്ടലിലാണ് ജിയോ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































