Saturday, May 10, 2025 10:10 am

ഇരുപത് മില്യനും കടന്ന് ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ ഇടിമിന്നൽ വേഗവര

For full experience, Download our mobile application:
Get it on Google Play

ന്യൂ ജനറേഷനിടയിൽ ഏറ്റവും പ്രചാരമുള്ള സാമൂഹ്യമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ജിതേഷ്ജിയുടെ വേഗവര വീഡിയോ റീൽ ഇരുപത് മില്യൻ വ്യൂസും കടന്ന് ചരിത്രനേട്ടം കുറിച്ചു . ഒരു മലയാളിയുടെ കലാപ്രകടന വീഡിയോ റീലിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രേക്ഷകസംഖ്യയാണ് ഇതെന്ന് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് ആറോ എഴോ സെക്കന്റുകൾ കൊണ്ട് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ രേഖാചിത്രം ഒരു സ്റ്റേജ് ഷോയിൽ വരയ്ക്കുന്നതാണ് ജിതേഷ്ജിയുടെ വൈറൽ വേഗവര റീലിന്റെ കണ്ടന്റ്. ഇരുകൈകളും ഒരേ പോലെ ഉപയോഗിച്ച് ഒരേ വേഗതയിൽ ചിത്രം വരച്ചാൽ ‘ബ്രയിൻ പവർ’ വർദ്ധിപ്പിക്കാം എന്ന “ഫീൽ ദ പവർ ഓഫ് ബ്രയിൻ ” എന്ന സന്ദേശവും അന്തർധാരയായി ഈ വീഡിയോയിലുണ്ട്.

ജിതേഷ്ജിയുടെ വരയരങ്ങ് ഇൻഫോടൈൻമെന്റ് മെഗാ സ്റ്റേജ് ഷോ കാണാനെത്തിയ ഫൈസൽ എന്ന സുഹൃത്ത് ഇത് മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച് faisalvlogs എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്യുകയായിരുന്നു. പിന്നെയെല്ലാം ഇടിമിന്നൽ വേഗവര പോലെ വളരെ പെട്ടെന്നായിരുന്നു! മണിക്കൂറുകൾ കൊണ്ട് വ്യൂസിന്റെ എണ്ണം മില്യൻസിലേക്ക് കുതിച്ചുയർന്നു. ഇപ്പോഴിതാ 20 മില്യൻ വ്യൂസ് അഥവാ രണ്ടു കോടി പ്രേക്ഷകർ എന്ന ചരിത്രനേട്ടം സമ്മാനിച്ച സോഷ്യൽ മീഡിയ ടോപ് സെലിബ്രിറ്റി സ്റ്റാർഡവുമായി വീണ്ടും മുന്നോട്ട് കുതിക്കുന്നു ഈ വിശ്വമലയാളിയുടെ പ്രശസ്തി. ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിലെ തന്നെ ടോപ് 10 സെലിബ്രിറ്റി റേറ്റിങ്ങിൽ ഉൾപ്പെട്ടിരിക്കുകയാണ് വൈറൽ വേഗവര വീഡിയോ റീൽ.

ഇൻസ്റ്റഗ്രാമിൽ കലാരംഗത്തു നിന്നുള്ള ടോപ് സെലിബ്രിറ്റികളിൽ തെന്നിന്ത്യൻ മെഗാ സ്റ്റാർ അല്ലു അർജുൻ, ബോളിവുഡ് നടിമാരായ ദീപിക പദുകൊൺ, സണ്ണി ലിയോൺ, സാമന്ത എന്നിങ്ങനെ വിരലിൽ എണ്ണാവുന്നവരുടെ വീഡിയോ റീലുകൾക്ക് മാത്രമാണ് രണ്ടു കോടിയിലേറെ വ്യൂസ് ലഭിച്ചിട്ടുള്ളത്. സിനിമ, സംഗീതം, ഫുട്ബോൾ, ക്രിക്കറ്റ് എന്നീ ഗ്ലാമർ മേഖലകളിൽ നിന്ന് തികച്ചും വേറിട്ടു നിൽക്കുന്ന ചിത്രകലപോലൊരു മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു കലാകാരനു സോഷ്യൽ മീഡിയയിൽ ഇത്രയധികം പ്രേക്ഷകരെ ലഭിച്ചത് പലരും വിസ്മയത്തോടെയും ആവിശ്വസനീയതയോടെയുമാണ് വീക്ഷിക്കുന്നത്. സെക്കണ്ടുകൾക്ക്പോലും കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച ബ്രഹ്‌മാണ്ഡ സിനിമകളുടെ വീഡിയോ ട്രെയിലറുകൾക്ക് പോലും ലഭിക്കാത്ത പ്രേക്ഷകപിന്തുണയാണ് കേവലം രണ്ടു പെയ്ൻറ്റിങ് ബ്രഷുകളും വൈറ്റ് ബോർഡും കൊണ്ട് ഒരു ചിത്രകാരൻ നേടിയത്.

അതിശയത്തോടെയാണ് സിനിമാലോകവും ഈ നേട്ടത്തെ നോക്കി കാണുന്നത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും പ്രമുഖ സിനിമാനിർമ്മാതാവ് ഈസ്റ്റ് കോസ്റ്റ് വിജയനും സംവിധായകൻ രമേഷ് പിഷാരടിയുമടക്കമുള്ള പല മുഖ്യധാരാസിനിമാക്കാരും ജിതേഷ്ജിയെ നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ആർട്ട് ഗാലറിയിലും അച്ചടി മാദ്ധ്യമങ്ങളിലും ഒതുങ്ങി നിൽക്കുന്ന ചിത്രകലയെ പെർഫോമിംഗ്‌ ആർട്ടായി അരങ്ങിലവതരിപ്പിച്ച് പ്രേക്ഷകലക്ഷങ്ങളെ നേടിയ ജിതേഷ്ജിയുടെ തനതു ചിത്രകലാപരീക്ഷണങ്ങൾക്ക് മൂന്നര പതിറ്റാണ്ടിന്റെ നിരന്തര കലാസപര്യയുടെ അണിയറക്കഥ പറയാനുമുണ്ട്.

ചിത്രകലയുടെ അരങ്ങിലെ രംഗാവിഷ്കാരമെന്ന നിലയിൽ ശ്രദ്ധേയമായ വരയരങ്ങ് തനത് കലാരൂപത്തിന്റെ സൃഷ്ടാവ് എന്ന നിലയിൽ ഇന്ത്യൻ ചിത്രകലഭൂപടത്തിൽ ഇടം നേടിയ മലയാളിയാണ് ജിതേഷ്ജി. 2008 ൽ ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളിൽ 50 സെലിബ്രിറ്റികളുടെ ചിത്രം വരച്ച് വരവേഗവിസ്മയം സൃഷ്ടിച്ച ജിതേഷ്ജി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്. ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലടക്കം പതിനായിരത്തോളം വേദികളിൽ വാക്കും വരയും സമഞ്ജസമായി സമന്വയിപ്പിച്ച് സചിത്രപ്രഭാഷണങ്ങൾ നടത്തി രാജ്യാന്തരഖ്യാതി നേടിയ ലോകസഞ്ചാരി കൂടിയായ ഇന്ത്യൻ അതിവേഗചിത്രകാരനാണ് ഇദ്ദേഹം. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര സ്വദേശിയാണ്. കോന്നി വീനസ് ബുക്ക് ഡിപ്പോ & പബ്ലിക്കേഷൻസ് ഡയറക്ടർ ഉണ്ണിമായയാണ് ഭാര്യ. മക്കൾ ശിവാനിയും നിരഞ്ജനും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു

0
കോഴഞ്ചേരി : മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു. മേലുകര...

ഏഴംകുളം വെള്ളപ്പാറ മുരുപ്പിൽ കുടിവെള്ളം വിതരണം ചെയ്യാതെ വാട്ടര്‍ അതോറിറ്റി ; പ്രത്യക്ഷ സമരത്തിനൊരുങ്ങി...

0
ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ വെള്ളപ്പാറ മുരുപ്പിൽ...

ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ തള്ളി പാക് സൈനിക വക്താവ്

0
ദില്ലി : ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രി ഇഷഖ്...

നിപ രോഗിയുടെ നില ഗുരുതരം ; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

0
മലപ്പുറം : നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക്...