തിരുവനന്തപുരം: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടായ അക്രമണങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസുകളില്‍ അക്രമണം നടത്തുന്ന രക്തക്കളികളില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും ക്യാമ്പസില്‍ നിരന്തരം ഉണ്ടാകുന്ന അക്രമണങ്ങള്‍ അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതാണെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാനെന്നും മുഖ്യമന്ത്രി പറഞ്ഞു.