കൊച്ചി : തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്ത കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് കോയമ്പത്തൂരില്‍ പിടിയിലായത്. തൃക്കാക്കര പോലീസ് ആണ് ഇയാളെ ഇന്നു രാവിലെ പിടികൂടിയത്. ഇയാള്‍ മുസ്ലീം ലീഗ് അനുഭാവിയാണെന്ന് സൂചനയുണ്ട്.
വീഡിയോ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തയാളാണ് അബ്ദുള്‍ ലത്തീഫ്. കേസില്‍ ഇതുവരെ ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തയാളെ തിരയുകയാണ്. പിടിയിലായത് ലീഗ് പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു.