മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ മുന്‍ മര്‍ച്ചന്റ് നേവി ക്യാപ്റ്റന്‍ അലന്‍ കൃപാകരന്‍(38), സഹോദരന്‍ അലക്സാണ്ടര്‍(43), എല്‍എല്‍ബി ബിരുദധാരിയായ രാജഗോപാല്‍(53) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് ഇരയായ വ്യക്തി തൃശൂര്‍ സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തൃശൂര്‍ സ്വദേശിയ്ക്ക് മര്‍ച്ചന്റ് നേവിയില്‍ ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 30,000 രൂപ മൂവരും ചേര്‍ന്ന് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ജോബ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും ശേഖരിച്ച ശേഷം അവരെ വിളിച്ച്‌ മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്യുകയാണ് ഇവരുടെ രീതി. രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഇ -മെയില്‍ വഴി വാങ്ങും. കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത്. ഫോണിലൂടെ തന്നെയാണ് ജോലിയ്ക്കുള്ള അഭിമുഖവും നടത്തുക.

രാജ്യത്ത് ഉടനീളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് ലഭ്യമായ വിവരം. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണസംഘത്തില്‍ എസ്‌ഐ സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ് ശങ്കര്‍, ശ്രീരാഗ്, കിരണ്‍ലാല്‍ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...