സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പത്തനംതിട്ട സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി കൊല്ലംമുള വെച്ചൂച്ചിറ കോലശ്ശേരി വീട്ടില്‍ നിന്ന് തിരുവല്ല എസ്. സി .എസ് ജംഗ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ താമസിക്കുന്ന രാജി (35), മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ സുമേഷ് (33), പത്തനംതിട്ട കോട്ടങ്ങല്‍ ചുങ്കപ്പാറ തൊടുകയില്‍ വീട്ടില്‍ ശ്രീധരന്‍ (59)എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും പോലീസ് അറിയിച്ചു. പുല്ലാനികോട് സ്വദേശിയായ ജോളി എന്നയാള്‍ക്ക് സിംഗപ്പൂരില്‍ ഷിപ്പിംഗ് കമ്പിനിയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് അറസ്റ്റ്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല എസ്.എച്ച്‌.ഒ ജി. ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, വനിതാ സി.പി.ഒ രമ്യ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...