അടൂര്‍ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മഞ്ചള്ളൂര്‍ കാരംമൂട്ടില്‍ സുധീര്‍ (48) ആണ് പിടിയിലായത്. അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിവേഴ്‌സല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് അറസ്റ്റിലായ സുധീര്‍.
2019ല്‍ കൊല്ലം ജില്ലയില്‍ പട്ടാഴി നടത്തേരി സെന്റ് ജോര്‍ജ് സ്ട്രീറ്റില്‍ ചരിവുകാലായില്‍ ജോസിന് ജപ്പാനിലേക്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ വാങ്ങി പണവുമായി മുങ്ങി. ഇതുമായി ബന്ധപ്പെട്ട കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കൊടകര, കാലടി, ചാലക്കുടി എന്നിവിടങ്ങളില്‍ ഇയാളെ പ്രതിയാക്കി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.