മാന്നാര്‍ : പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള 37 പേരാണു പരാതിയുമായി മാന്നാര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. പാവുക്കര അരികുപുറത്ത് ബോബി തോമസിനെതിരേയാണ് പരാതി. ഖത്തറിലെ സീ ഡ്രില്‍ കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് അയാള്‍ 37 പേരില്‍നിന്നും ഒന്നേകാല്‍ ലക്ഷം രൂപ വീതം വാങ്ങിയെന്നാണു പരാതി. മൂന്നു വര്‍ഷമായി ബോബി തോമസിന് കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുകയാന്നെന്നും പല തവണ അവധി പറഞ്ഞ് കബളിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
തുക തിരികെ നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ പരാതിക്കാര്‍ രാവിലെ ബോബി തോമസിന്റെ പാവുക്കരയിലെ വീട്ടിലെത്തിയെങ്കിലും പരാതിക്കാര്‍ വീടാക്രമിക്കാനെത്തിയതാണെന്നു പറഞ്ഞ് ഇയാളുടെ ഭാര്യ പോലീസില്‍ അറിയിച്ചു. തുടര്‍ന്നു പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവര്‍ പരാതി നല്‍കിയതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി സ്‌റ്റേഷനില്‍ എത്തി.