പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : പെട്രോളിയം കമ്പനിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌. എറണാകുളം, തൃശൂര്‍, പാലക്കാട്‌, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള 37 പേരാണു പരാതിയുമായി മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. പാവുക്കര അരികുപുറത്ത്‌ ബോബി തോമസിനെതിരേയാണ്‌ പരാതി. ഖത്തറിലെ സീ ഡ്രില്‍ കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ്‌ അയാള്‍ 37 പേരില്‍നിന്നും ഒന്നേകാല്‍ ലക്ഷം രൂപ വീതം വാങ്ങിയെന്നാണു പരാതി. മൂന്നു വര്‍ഷമായി ബോബി തോമസിന്‌ കൊടുത്ത തുക മടക്കി കിട്ടാനായി ശ്രമിക്കുകയാന്നെന്നും പല തവണ അവധി പറഞ്ഞ്‌ കബളിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

തുക തിരികെ നല്‍കാമെന്ന്‌ പറഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ പരാതിക്കാര്‍ രാവിലെ ബോബി തോമസിന്റെ പാവുക്കരയിലെ വീട്ടിലെത്തിയെങ്കിലും പരാതിക്കാര്‍ വീടാക്രമിക്കാനെത്തിയതാണെന്നു പറഞ്ഞ്‌ ഇയാളുടെ ഭാര്യ പോലീസില്‍ അറിയിച്ചു. തുടര്‍ന്നു പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇവര്‍ പരാതി നല്‍കിയതറിഞ്ഞ്‌ കൂടുതല്‍ പേര്‍ പരാതിയുമായി സ്‌റ്റേഷനില്‍ എത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...