ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് സിപിഎം കൗണ്‍സിലര്‍ അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് സിപിഎം കൗണ്‍സിലര്‍ അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വൈക്കം നഗരസഭയിലെ നഗരസഭ മുന്‍പ്രതിപക്ഷ നേതാവും ഇപ്പോള്‍ കൗണ്‍സിലറുമായ കെ.പി.സതീശനെതിരെയാണ് റിട്ടയേര്‍ഡ് എസ്.ഐയുടെ പരാതി. നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ പരാതി. സെപ്റ്റംബറില്‍ നല്‍കിയ പരാതിയില്‍ വൈക്കം പോലീസ് കേസെടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ദേവസ്വം ബോര്‍ഡില്‍ തനിക്ക് രണ്ട് പേരെ നിയമിക്കാന്‍ കഴിയുമെന്നും 6 ലക്ഷം രൂപ മുടക്കിയാല്‍ മകന് ജോലിനല്‍കാമെന്നും പറഞ്ഞ് പല തവണയായി നാലേമുക്കാല്‍ ലക്ഷം രൂപ വാങ്ങി. അഡ്വാന്‍സായി ആവശ്യപ്പെട്ട 50,000 രൂപ 2019 ഡിസംബറിലാണ് സതീശന്‍റെ  വീട്ടിലെത്തിച്ചത്. ഒരുമാസം കഴിഞ്ഞ് അന്നത്തെ ദേവസ്വം മന്ത്രിയുടെ ഓഫിസിലെ ആളെന്ന് പരിചയപ്പെടുത്തിയ വെച്ചൂര്‍ സ്വദേശി ബിനീഷിന് ഒന്നര ലക്ഷം രൂപ സതീശന്‍ വാങ്ങി നല്‍കി.

അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൊടുക്കാനെന്ന് പറഞ്ഞ് വീണ്ടും ഒരു ലക്ഷം രൂപ വാങ്ങി. ജോലി ശരിയായിട്ടുണ്ടെന്നും കോട്ടയം സ്വദേശി അക്ഷയ് എന്നയാളുടെ അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് കോവിഡ് പ്രതിസന്ധി മൂലം നിയമനം നടക്കുന്നില്ലെന്നും ടൂറിസം വകുപ്പില്‍ ശ്രമിക്കാമെന്നും പറഞ്ഞ് വീണ്ടും കബളിപ്പിച്ചെന്ന് കുടുംബം പറയുന്നു. ഇതിനിടെ വെച്ചൂര്‍ സ്വദേശി ബിനീഷ് മുങ്ങിയതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

സെപ്റ്റംബറിലാണ് വൈക്കം പോലീസില്‍ പരാതി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മാത്രമാണ് വൈക്കം പോലീസ് കേസെടുത്തത്. ബിനീഷ് വഞ്ചിച്ചതാണെന്നും താന്‍ പണം വാങ്ങിയിട്ടുണ്ടെന്നും കെ.പി.സതീശന്‍ സമ്മതിക്കുന്നുണ്ട്. പണം തിരികെ ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരന്‍റെ നീക്കം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...