കണ്ണൂര്‍: വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി വിപിനാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടു പ്രതിയായ വടകര കല്ലാമല സ്വദേശി അരുണ്‍കുമാറിനെ നേരത്തെ ചോമ്പാല പോലീസ് പിടികൂടിയിരുന്നു. കൊടുവള്ളി സ്വദേശിയുടെ പരാതിയിലാണ് ഇയാളെ കഴിഞ്ഞയാഴ്ച പിടികൂടിയത്. നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പുകാര്‍ പിടിയിലായതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായെത്തുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
RECENT NEWS
Advertisment