തിരുവാര്‍പ്പ് മര്‍ത്തശ്ശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു ; മെത്രാപ്പോലീത്തയേയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തിരുവാര്‍പ്പ് മര്‍ത്തശ്ശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവ്  പ്രകാരമാണ് നടപടി. പുലര്‍ച്ചെ 4 മണിയോടെ പോലീസും തഹസീല്‍ദാര്‍ അടക്കമുള്ള സംഘവും എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.  പള്ളിയുടെ ബിഷപ്പ് ഹൗസില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്തയേയും വിശ്വാസികളേയും അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസം പളളിയില്‍ നിന്ന് മാറാം എന്നുളള ധാരണയില്‍ എത്തിയിരുന്നെങ്കിലും ബിഷപ്പ് ഹൗസില്‍ നിന്ന് മാറാനാവില്ലെന്ന നിലപാടാണ് വിശ്വാസികളും അതുപോലെത്തന്നെ മുംബൈ ഭദ്രാസനാധിപനും എടുത്തത്.

തഹസില്‍ദാര്‍ ഈ വിവരം ജില്ലാ കളക്ടറെ അറിയിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലെ പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കണമെന്ന അന്തിമ നിര്‍ദേശമാണ് ജില്ലാ കളക്ടര്‍ നല്‍കിയത്. ഇതോടെ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ വന്‍ പോലീസ് സന്നാഹത്തോടെ റവന്യൂ ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തി. വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും മുളന്തുരുത്തി പളളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ പോലെയുളള വലിയ സംഘര്‍ഷങ്ങളൊന്നും ഇവിടെയുണ്ടായില്ല. അഞ്ചരയോടെ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പള്ളിയും ബിഷപ്പ് ഹൗസും സീല്‍ ചെയ്ത് റവന്യൂ സംഘം മടങ്ങുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...