മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം ; നിയമനവും വിസയും ടിക്കറ്റും സൗജന്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെൽജിയത്തിലേക്ക്‌ നഴ്സുമാരുടെ സൗജന്യ നിയമനം നടത്തുന്നു. നിലവിൽ 60 ഒഴിവുകളാണുള്ളത്. നഴ്സിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രിയും ചുരുങ്ങിയത് ഒരു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 35 വയസ്സ്. ഇംഗ്ലീഷ് പ്രാവീണ്യം ഉറപ്പു വരുത്തുന്നതിനായി IELTS/OET പരീക്ഷയിൽ 6.0/C+ ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും. ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര തിരിക്കാൻ സാധിക്കും. പരിശീലന കാലത്തു 15000 രൂപ വീതം പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. വിസ, എയർ ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദർശിക്കുക. കൂടാതെ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയും വേണം. അപേക്ഷിക്കേണ്ട അവസാന തീയതി 2024 മേയ് 09. ഫോൺ -0471-2329440/41/42/43/45; മൊബൈൽ 77364 96574

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...