Friday, July 4, 2025 12:39 pm

സൗദിലേക്കു വനിതാ നഴ്സുമാർക്ക് തൊഴിലവസരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നോർക്ക റൂട്സ് മുഖേന സൗദി MoH ലേക്കു വനിതാ നഴ്സുമാർക്ക് തൊഴിലവസരം. നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ്‌ സി / പി എച് ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും അപേക്ഷകർക്ക് നിർബന്ധമാണ്.
കാർഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറൽ നഴ്സിംഗ്/ ഡയാലിസിസ് / എൻഡോസ്കോപ്പി/മെന്റൽ ഹെൽത്ത്/ മിഡ്‌വൈഫ് / ഓങ്കോളജി/ OT (OR )/ PICU/ ട്രാൻസ്‌പ്ലാന്റ്/ മെഡിക്കൽ സർജിക്കൽ എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected]. എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകർ അവരുടെ ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ (JPG ഫോർമാറ്റ് ) എന്നിവ അയക്കേണ്ടതാണ്. അഭിമുഖം കൊച്ചി, ബംഗളുരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾ അവർ അഭിമുഖത്തിൽ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലവും (കൊച്ചി, ബംഗളുരു, ഡൽഹി, ചെന്നൈ) കൂടി ഉൾപ്പെടുത്തി ഇമെയിൽ
അയക്കേണ്ടതാണ്.

സൗദി ആരോഗ്യ മന്ത്രാലയതിന്ടെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ ബാംഗ്ലൂരിലും 25-26 ഫെബ്രുവരി വരെ ഡൽഹിയിലും ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ചെന്നൈലും
അഭിമുഖം നടക്കുന്നതായിരിക്കും. പ്രായപരിധി 35 വയസ്സ്. ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച് ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ
താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ അറിയിക്കുന്നതാണ്.

2023 ഫെബ്രുവരി 23 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സംശയനിവാരണത്തിന് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ
നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങൾ ലഭിക്കുന്നതാണ്. നോർക്ക റൂട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണ് (ഇമെയിൽ വിലാസം [email protected]).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം :  രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 26 കമ്മിറ്റികള്‍ വീതം...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...

ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു പ്രാധാന്യവും നൽകുന്നില്ല ; കെപിസിസി സെക്രട്ടറി...

0
റാന്നി : ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു...