എ ഐ ടി യു സി റാന്നി മണ്ഡലം സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റേഷൻ വ്യാപാരംഗം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ പി.എം.ജി.കെ.വൈ നിർത്തലാക്കിയത് വഴി വ്യാപാരത്തില്‍ കുറവുണ്ടായതു മൂലം വ്യാപാരിയുടെ കമ്മീഷനില്‍ കുറവ് വരുത്തിയ നടപടി പിന്‍വലിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) റാന്നി മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാടക, കറണ്ട് ബില്ല്, സെയിൽസ്മാന്റെ ശമ്പളം എന്നിവ കഴിഞ്ഞാൽ റേഷൻ വ്യാപാരിക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണ് നിലവില്‍. 50 ശതമാനവും പച്ചരി വരുന്നതിനാൽ കടയിലേക്ക് റേഷൻ കാർഡ് ഉടമകൾ എത്തുന്നത് കുറഞ്ഞു. ഇത് കച്ചവടത്തെ ബാധിച്ചു. ഈ പോസ് മിഷന്റെ തകരാറ് മൂലം ഓരോ ആഴ്ചയിലും ഉള്ള സമയ ക്രമീകരണത്തിലെ വ്യത്യാസം റേഷൻ മേഖലയിലെ കച്ചവടത്തെ തകിടംമറിച്ചു.

റേഷൻ ക്ഷേമനിധിയിൽ സർക്കാർ വിഹിതം അടക്കുന്നില്ലെന്നും മറ്റു ക്ഷേമനിധികളില്‍ സർക്കാർ വിഹിതം അടയ്ക്കുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്‍റ് റീഫാസ് മീര അധ്യക്ഷത വഹിച്ചു. കെ.ആര്‍.ഇ.എഫ് സംസ്ഥാന ട്രഷററും ക്ഷേമനിധി ബോർഡ് അംഗവുമായ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി അജയകുമാർ ജില്ലാ ട്രഷറര്‍ ഉഷ സുരേഷ്,മണ്ഡലം സെക്രട്ടറി സിജോ മടുക്കക്കുഴി,വി.ഡി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റിഫാസ് മീര(പ്രസിഡന്‍റ്), സിജോ മടുക്കക്കുഴി(സെക്രട്ടറി), വി ഡി ജോസഫ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...