Saturday, June 1, 2024 6:52 pm

വമ്പന്‍ റിക്രൂട്ട്മെന്റ് പദ്ധതി പ്രഖ്യാപനവുമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍സ്

For full experience, Download our mobile application:
Get it on Google Play

ദുബായ്: വമ്പന്‍ റിക്രൂട്ട്മെന്റ് പദ്ധതി പ്രഖ്യാപനവുമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈന്‍സ്. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, ഐടി പ്രൊഫഷണലുകൾ, കസ്റ്റമർ സർവീസ് ഏജന്റുമാർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് കമ്പനി ഉദ്യോഗാർത്ഥികളെ തേടുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. എക്കാലത്തേയും ഉയർന്ന വാർഷിക ലാഭം നേടിയതിന് പിന്നാലെയാണ് കൂടുതല്‍ സർവ്വീസുകളും ജീവനക്കാരേയും ഉള്‍പ്പെടുത്തി കമ്പനി വലിയ വിപുലീകരണത്തിന് ഒരുങ്ങുന്നത്.

ഉയർന്ന വാർഷിക ലാഭം നേടിയതിന് പിന്നാലെ മെയ് മാസത്തില്‍ ജീവനക്കാര്‍ക്ക് വന്‍ തുകയുടെ ബോണസും കമ്പനി പ്രഖ്യാപിച്ചിരുന്നു. എമിറേറ്റ്സിന്റെ ഭാഗമായ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് തങ്ങളുടെ 24 ആഴ്ചയിലെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസായി നല്‍കിയത്. 2022-23 സാമ്പത്തിക വർഷത്തില്‍ മാത്രം കമ്പനി 85,219 ജീവനക്കാരെയാണ് പുതുതായി ചേർത്തത്. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 102,379 ആയി. അതായത് മുൻ വർഷത്തേക്കാൾ 20.1 ശതമാനം വർദ്ധനവ്. സമാനമായ രീതിയിലുള്ള നിയമനമാണ് ഈ വർഷവും കമ്പനി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവിലും ഒഴിവ്

എയർപോർട്ട് മാനേജർ വിഭാഗത്തില്‍ ബെംഗളൂരുവില്‍ ഉള്‍പ്പെടെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജുലൈ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കമ്പനിയുടെ വാണിജ്യ, സുരക്ഷ, സുരക്ഷാ നയങ്ങൾ, മാനദണ്ഡങ്ങൾ, നടപടിക്രമങ്ങൾ എന്നിവ പ്രകാരം എമിറേറ്റ്‌സിന്റെ പ്രതിച്ഛായ, പ്രശസ്തി, യാത്രക്കാരുടെ സേവന നിലവാരം എന്നിവ നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി സുരക്ഷിതവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ എയർപോർട്ട് പ്രവർത്തനം നിയന്ത്രിക്കുകയും ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് ജോലിയുടെ ഉത്തരവാദിത്തം. ബിരുദമാണ് അടിസ്ഥാന യോഗ്യത. എയർപോർട്ട് കസ്റ്റമർ ഹാൻഡ്‌ലിംഗ്/ഓപ്പറേഷനുകളിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം ആവശ്യമാണ്, അതിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും മാനേജർ തലത്തിലായിരിക്കണമെന്നും കമ്പനി നിർദേശിക്കുന്നു. കമ്പനിയുടെ ഓഫീഷ്യല്‍ വെബ്സൈറ്റ് വഴി ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

മുംബൈയില്‍ അവസരം
മുംബൈയില്‍ കസ്റ്റമർ സെയിൽസ് ആന്‍ഡ് സർവീസ് ഏജന്റ് വിഭാഗത്തിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഉപഭോക്തൃ സേവനം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ ജോലിയുടെ പ്രാഥമിക ഉത്തവാദിത്തം. എമിറേറ്റ്‌സിന്റെ വിവിധ താരിഫ് നിരക്കുകളെക്കുറിച്ചും ഓൺലൈൻ ടിക്കറ്റ് സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും യാത്രക്കാർക്ക് നല്‍കുക. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഗസ്റ്റിൽ ഡബ്ലിൻ, മാഞ്ചസ്റ്റർ, ലണ്ടൻ ഗാറ്റ്‌വിക്ക്, ലണ്ടൻ സ്റ്റാൻസ്‌റ്റഡ് എന്നിവിടങ്ങളിൽ പൈലറ്റുമാർക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്റും കമ്പനി നടത്തുന്നതാണ്. ജൂണിൽ ബുഡാപെസ്റ്റ്, മാഡ്രിഡ്, ലിസ്ബൺ എന്നിവിടങ്ങളിലും വിജയകരമായ റിക്രൂട്ട്മെന്റ് പരിപാടികള്‍ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ ജൂലൈ 19 ന് ദുബായ് സമയം ഉച്ചയ്ക്ക് 1 മണിക്ക് ഒരു ഓൺലൈൻ ഇൻഫർമേഷൻ സെഷനും പൈലറ്റ് റിക്രൂട്ട്മെന്റിനായി നടത്തുന്നുണ്ട്.

ഓസ്‌ട്രേലിയ, കാനഡ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 400 ലധികം ഒഴിവുകള്‍ നികത്താനാണ് കമ്പനി ശ്രമിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡെവോപ്‌സ്, ഹൈബ്രിഡ് ക്ലൗഡ്, എജൈൽ ഡെലിവറി, ടെക്‌നിക്കൽ പ്രൊഡക്റ്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ വർക്ക്‌പ്ലേസ്, സൈബർ സുരക്ഷ, ഐടി ആർക്കിടെക്ചർ, ഇന്നൊവേഷൻ, സർവീസ് മാനേജ്‌മെന്റ് എന്നീ മേഖലകളിലും 400 ലേറെ ഒഴിവുകള്‍ നികത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. ഉദ്യോഗാർത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

0
വയനാട് : വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക...

അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് ലക്ഷ്യം : ഡോ. ജിതേഷ്ജി

0
അടൂർ: അറിവ് നേടുന്നതിനെ ലഹരിയായി കാണുന്ന തലമുറയെ സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന്...

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം ; ബിജു പ്രഭാകര്‍

0
തിരുവനന്തപുരം : കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന്...

വിദ്യാഭ്യാസ രംഗത്ത് കോന്നിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി ; അടൂർ പ്രകാശ് എം പി

0
കോന്നി : 1996 ന് ശേഷം കോന്നിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ...