തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ ചൂട് ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. ഇന്നു മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേളയായിരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമീകരിച്ചു. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാല്‍ ആണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്.
പകല്‍ ചൂട് കൂടുന്നു ; തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു
RECENT NEWS
Advertisment