പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ നടന്നുവരുന്ന വിവര-വിജ്ഞാന-വ്യാപന പ്രവര്‍ത്തനങ്ങളിലും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലേക്കുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷനില്‍ ഒരു വര്‍ഷ കാലാവധിയില്‍ ഐഇസി ഇന്റേണിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദത്തോടൊപ്പം ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാസം പതിനായിരം രൂപ സ്റ്റൈപ്പന്റ് നല്‍കുന്നതാണ്. താല്‍പര്യം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സിവി/ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം 11.03.2025 (ചൊവ്വ) തീയതിയില്‍ രാവിലെ 11 മണിക്ക് പത്തനംതിട്ട സ്റ്റേഡിയം ജംഗ്‌ഷനില്‍ ഉള്ള ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക്- ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകുവാന്‍ താല്‍പര്യപ്പെട്ടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. പത്തനംതിട്ട സ്റ്റേഡിയം ജംഗ്‌ഷന് സമീപം ഉളള കിടാരത്തിൽ ക്രിസ് ടവറിലാണ് ജില്ല ശുചിത്വ മിഷൻ പ്രവർത്തിക്കുന്നത്.