തിരുവല്ല : അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിയെ ആരാധനയോടെ കണ്ടിരുന്ന ഒരുകാലം. മാള്‍ബോറോ സിഗരറ്റിനും കൈലിക്കും, എന്തിന് പേനാക്കും റബ്ബര്‍ ഉള്ള പെന്‍സിലിനും അത്തര്‍ മണക്കുന്ന പ്രവാസികളുടെ പിന്നാലെ നാട്ടുകാര്‍ കൂടിയിരുന്ന കഴിഞ്ഞകാലം ചിലരൊക്കെ മറന്നുകഴിഞ്ഞു. ഇന്ന് നാട്ടിലെത്തുന്ന പ്രവാസികളെ കല്ലെറിഞ്ഞ് ഓടിക്കാന്‍ മത്സരമാണ്. ഒരു പകര്‍ച്ചവ്യാധി വന്നപ്പോള്‍ വിദേശത്തും കേരളത്തിനു പുറത്തും താമസിക്കുന്ന മലയാളികളെ നാട്ടുകാര്‍ മറന്നു. രോഗം ആര്‍ക്കും പിടിക്കാമെന്നിരിക്കെ സാക്ഷര കേരളത്തിലെ ജനങ്ങള്‍ ഇന്ന് തരംതാണ പ്രവര്‍ത്തനങ്ങളുമായാണ് നീങ്ങുന്നത്.
കഴിഞ്ഞ എട്ടു വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കുന്നന്താനം സ്വദേശി ജോബിന്‍ ജോര്‍ജ്ജ് വര്‍ഗീസ് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനിടയില്‍ ഈ യുവാവിനും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന ദുരിതം അവര്‍തന്നെ പറയും. ഭാര്യയും ഒരുവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടുന്ന ഈ കുടുംബം കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണര്‍ നാട്ടുകാരില്‍ ചിലര്‍ മലിനമാക്കി. പൂച്ചയെ കൊന്ന് കിണറ്റില്‍ ഇട്ട് ആ വെള്ളം രണ്ടുദിവസം ഇവരെ കുടിപ്പിച്ചു ചില നരാധമന്‍മാര്‍. നാട്ടുകാരില്‍ ചിലര്‍ തങ്ങളെ സ്നേഹിച്ചത് എങ്ങനെയെന്ന് ഈ കുടുംബം പറയുന്നത് കേള്‍ക്കൂ ………..
https://www.facebook.com/mediapta/videos/2948809741912789/