കുന്നന്താനത്ത് യുവാവും കുടുംബവും ക്വാറന്റെയിനില്‍ കഴിഞ്ഞ വീട്ടിലെ കിണറ്റില്‍ പൂച്ചയെ കൊന്നിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അവധിക്ക് നാട്ടിലെത്തുന്ന പ്രവാസിയെ ആരാധനയോടെ കണ്ടിരുന്ന ഒരുകാലം. മാള്‍ബോറോ സിഗരറ്റിനും കൈലിക്കും, എന്തിന് പേനാക്കും റബ്ബര്‍ ഉള്ള പെന്‍സിലിനും അത്തര്‍ മണക്കുന്ന പ്രവാസികളുടെ പിന്നാലെ നാട്ടുകാര്‍ കൂടിയിരുന്ന കഴിഞ്ഞകാലം ചിലരൊക്കെ മറന്നുകഴിഞ്ഞു. ഇന്ന്  നാട്ടിലെത്തുന്ന പ്രവാസികളെ കല്ലെറിഞ്ഞ് ഓടിക്കാന്‍ മത്സരമാണ്.  ഒരു പകര്‍ച്ചവ്യാധി വന്നപ്പോള്‍ വിദേശത്തും കേരളത്തിനു പുറത്തും താമസിക്കുന്ന  മലയാളികളെ നാട്ടുകാര്‍ മറന്നു. രോഗം ആര്‍ക്കും പിടിക്കാമെന്നിരിക്കെ സാക്ഷര കേരളത്തിലെ ജനങ്ങള്‍ ഇന്ന് തരംതാണ പ്രവര്‍ത്തനങ്ങളുമായാണ് നീങ്ങുന്നത്‌.

കഴിഞ്ഞ എട്ടു വർഷമായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കുന്നന്താനം സ്വദേശി ജോബിന്‍ ജോര്‍ജ്ജ് വര്‍ഗീസ്‌ നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതിനിടയില്‍ ഈ യുവാവിനും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന ദുരിതം അവര്‍തന്നെ പറയും. ഭാര്യയും ഒരുവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടുന്ന  ഈ കുടുംബം കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണര്‍ നാട്ടുകാരില്‍ ചിലര്‍ മലിനമാക്കി. പൂച്ചയെ കൊന്ന് കിണറ്റില്‍ ഇട്ട് ആ വെള്ളം രണ്ടുദിവസം ഇവരെ കുടിപ്പിച്ചു ചില നരാധമന്‍മാര്‍. നാട്ടുകാരില്‍ ചിലര്‍ തങ്ങളെ സ്നേഹിച്ചത് എങ്ങനെയെന്ന് ഈ കുടുംബം പറയുന്നത് കേള്‍ക്കൂ ………..

https://www.facebook.com/mediapta/videos/2948809741912789/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...