ജോഡോ യാത്ര കര്‍ണാടകയില്‍ തുടരുന്നു ; പദയാത്രയില്‍ രാഹുലിനൊപ്പം സോണിയ ഗാന്ധിയും

For full experience, Download our mobile application:
Get it on Google Play

കർണാടക : രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ പുനരാരംഭിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്നത്തെ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. നെഹ്റു കുടുംബാംഗങ്ങള്‍ ഒന്നിച്ച് സംസ്ഥാനത്തെത്തിയതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. രാവിലെ പാണ്ടവപുരയില്‍ നിന്നാണ് പദയാത്ര തുടങ്ങുക. രാഹുല്‍ഗാന്ധിക്ക് പുറമെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്നത്തെ പദയാത്രയില്‍ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത് എത്തുന്നുണ്ട്. നെഹ്റു കുടുംബാംഗങ്ങളുടെ സാന്നിധ്യം പദയാത്രക്ക് കൂടുതല്‍ ആവേശം പകരും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിക്കല്‍ കൂടിയായാണ് ഭാരത് ജോഡോ യാത്രയെ സംസ്ഥാന നേതൃത്വം നോക്കിക്കാണുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലുള്ള ഭിന്നതയില്‍ ദേശീയ നേതൃത്വം അതൃപ്തരാണ്. തിങ്കളാഴ്ച സംസ്ഥാനത്തെത്തിയ സോണിയഗാന്ധി, ഇരു നേതാക്കളെയും പ്രത്യേകം പ്രത്യേകം കണ്ടിരുന്നു. നിര്‍ണായക ഘട്ടമായതിനാല്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന നിര്‍ദേശമാണ് ഇരുവര്‍ക്കും പാര്‍ട്ടി അധ്യക്ഷ നല്‍കിയത്.ഭാരത് ജോഡോ യാത്ര ഇരുനേതാക്കളുടെയും ഐക്യത്തിന് വഴിവെക്കുമെന്ന പ്രതീക്ഷ സംസ്ഥാനത്തെ മറ്റു നേതാക്കള്‍ക്കുമുണ്ട്. ഇന്നത്തെ പദയാത്രയില്‍, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...