വാഷിങ്ടണ്‍ : യു.എസ്.പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയ സംഭവത്തെ ‘കലാപ’മെന്ന് അപലപിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. അക്രമം അവസാനിപ്പിക്കാന്‍ തന്റെ അനുകൂലികളോട് ട്രംപ് ആഹ്വാനം ചെയ്യണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത കയ്യേറ്റമാണ് അമേരിക്കന്‍ ജനാധിപത്യത്തിന് നേര്‍ക്കിപ്പോള്‍ നടക്കുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ടെലിവിഷനിലൂടെ തന്റെ അനുകൂലികളോട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ട്രംപ് ഉടന്‍ ആവശ്യപ്പെടണമെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച ഇന്ത്യന്‍ സമയം ഒരു മണിയോടെയായിരുന്നു സംഭവം. കലാപത്തിനിടെ വെടിയേറ്റ ഒരു യുവതി മരിച്ചതായി പോലീസ് വകുപ്പ് സ്ഥിരീകരിച്ചു.